മോഹന്‍ലാലിന്റെ മറ്റൊരു മുഖം ഇതാ ദേവാസുരം സെറ്റില്‍ നടന്ന ആ സംഭവം തുറന്ന് പറഞ്ഞ് രേവതി രംഗത്ത്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ദേവാസുരം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന താരത്തില്‍ മംഗലശ്ശേരി നീലകണ്ഠനും ഭദ്രമായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രകടനത്തില്‍ പലപ്പോഴും സംവിധായകന്‍ അസ്വസ്ഥനായിരുന്നു. പല രംഗങ്ങളിലും അദ്ദേഹത്തിന് തൃപ്തി വരുന്നില്ല. എന്നാല്‍ ഇത്തരം രംഗങ്ങളായിരുന്നു പില്‍ക്കാലത്ത് ഗംഭീരമായി മാറിയതെന്നതാണ് മറ്റൊരു പ്രത്യേകത.ഭാനുമതി എന്ന നായികയെ അവതരിപ്പിക്കുന്നതിനായി രേവതിയെയായിരുന്നില്ല ആദ്യം പരിഗണിച്ചിരുന്നത്

Here is the other face of Mohanlal, Revathi is on the scene opening up about the incident that happened on the sets of Devasuram

ശോഭനയും ഭാനുപ്രിയയും നേരത്തെ തന്നെ ലിസ്റ്റിലുണ്ടായിരുന്നു. മികച്ച നർത്തകിമാരായ അവരിലൊരാളെ നായികയാക്കാമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചർച്ചകൾ. എന്നാൽ സംവിധായകന്റെ നിലപാട് അതായിരുന്നില്ലെന്ന് രേവതി ഓർത്തെടുക്കുന്നു. അഭിനേത്രികള്‍ എന്നതിനും അപ്പുറത്ത് മികച്ച നര്‍ത്തകിമാര്‍ കൂടിയാണ് ഇരുവരും. നായികയായ ഭാനുമതിയും നര്‍ത്തകിയാണ്, എന്നാല്‍ അതിനും അപ്പുറത്ത് നീലകണ്ഠനെ വെല്ലുവിളിക്കുന്ന, അദ്ദേഹത്തിന്റെ പതനത്തിന് കാരണക്കാരിയാവുന്നയാളാണ് നായിക. മോഹന്‍ലാലും രഞ്ജിത്തും അന്ന് വാദിച്ചത് ശോഭനയക്കും ഭാനുപ്രിയയ്ക്കും വേണ്ടിയായിരുന്നു. നൃത്തമായിരുന്നു അവരുടെ പ്ലസ് പോയന്റ്. എന്നാല്‍ സംവിധായകനായ ഐവി ശശി സാറിന് നായികയായി രേവതി മതിയെന്നായിരുന്നു. അങ്ങനെയാണ് താന്‍ ആ ചിത്രത്തിലേക്കെത്തിയതെന്ന് താരം പറയുന്നു.

 

Story Highlight: Here is the other face of Mohanlal, Revathi is on the scene opening up about the incident that happened on the sets of Devasuram