മരിച്ച് പള്ളിയില്‍ അടക്കം ചെയ്ത പരേതന്‍ 15ാം ദിവസം വീട്ടുമുറ്റത്ത് നില്‍ക്കുന്ന ഞെട്ടി ഓടി വീട്ടുകാര്‍ സംഭവം ഞെട്ടിക്കും.

രണ്ടുമാസത്തിനു ശേഷം ഇന്നലെ വൈകുന്നേരമാണ് സജി മത്തായി പുല്‍പ്പള്ളി ടൗണിലെ പരിചയക്കാരുടെ മുന്നിലെത്തിയത്. കഴിഞ്ഞ മാസം 16 ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ അടക്കം ചെയ്ത സജിയെക്കണ്ട് പരിചയക്കാര്‍ ഞെട്ടിത്തരിച്ചു. പരേതന്‍ തിരിച്ചെത്തിയ കഥ പുല്‍പ്പള്ളി മുഴുവന്‍ പരന്നു. രണ്ടുമാസം മുമ്പാണ് ഒടുവില്‍ വീടുവിട്ട് പോയത്. മറ്റ് വീടുകളില്‍ താമസിക്കുന്ന മാതാവുമായും സഹോദരനുമായും പിന്നെ ബന്ധപ്പെട്ടിട്ടില്ല. ഫോണും കയ്യിലില്ല. നാട്ടുകാരുമായും സജിക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല.

The deceased, who died and was buried in the church, was standing in the backyard on the 15th day and the family members were shocked.

ദിവസങ്ങളോളം ഒരുവിവരവും ലഭിക്കാത്തതനെത്തുടര്‍ന്ന് ബന്ധുക്കള്‍ ആശങ്കയിലായിരുന്നു. ഒക്ടോബര്‍ പതിമൂന്നിന് കര്‍ണാടക എച്ച് ഡി കോട്ട എന്ന സ്ഥലത്ത് അഴുകിയ നിലയില്‍ ഒരു അഞ്ജാതമൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി, ബിച്ചിനഹള്ളി പൊലീസ് സ്റ്റേഷനുകള്‍ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനിടയില്‍ സജിയുടെ സഹോദരന്‍ ജിനേഷ് മറ്റൊരു പരാതി പറയാന്‍ പുല്‍പ്പള്ളി സ്റ്റേഷനിലെത്തിയരുന്നു. അവിടെവെച്ചാണ് യാദൃശ്ചികമായി അഞ്ജാത മൃതദേഹത്തെക്കുറിച്ചറിയുന്നത്. ചെറിയ സംശയത്തെത്തുടര്‍ന്ന് തുടര്‍ന്ന് പുല്‍പ്പള്ളി പൊലീസിന്റെ സഹായത്തോടെ മോര്‍ച്ചറിയിലെത്തിയ ജിനേഷും ഫിലോമിനയും മൃതദേഹം സജിയുടെയേതാണോ എന്ന് പരിശോധിച്ചു.

സജിയുടേതിന് സമാനമായ രീതിയില്‍ ചെരുപ്പുള്‍പ്പെടെയുള്ള അടയാളങ്ങള്‍ ലഭിച്ചു. മൃതദേഹത്തിന്റെ ഒരു കാലിന് പൊട്ടലുണ്ടായിരുന്നു. സജിയുടെ കാലും സമാനരീതിയില്‍ പരുക്ക് പറ്റിയിരുന്നു. ഇതോടെ മൃതദേഹം സജിയുടേതാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മറ്റ് പൊലീസ് നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു. ഒക്ടോബര്‍ പതിനാറിനാണ് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ അടക്കം നടന്നത്.

സജിയുടെ അമ്മയും സഹോദനും മറ്റിടങ്ങളിലാണ് താമസിക്കുന്നത്. ഇന്നലെയാണ് നാട്ടുകാരെ ഞെട്ടിച്ചും അമ്പരപ്പിച്ചും സജി നാട്ടിലെത്തിയത്. താന്‍ മരിച്ച വിവരവും പള്ളിയില്‍ അടക്കിയ വിവരവും അറിഞ്ഞ് സജി ഞെട്ടി. പിന്നെ നാട്ടുകാരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതിന് ശേഷം നേരെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് പോയി. കണ്ണൂര്‍ ധര്‍മ്മശാലയില്‍ പണിയെടുത്ത് ജീവിക്കുകയായിരുന്നു ഇതുവരെ. മറ്റിടങ്ങളിലും ഇതിനിടെ തൊഴിലെടുത്തു. ഇതിനിടെ വീട്ടിലേക്ക് വിളിച്ചിരുന്നില്ല. നേരത്തെയും നീണ്ട നാള്‍ വീട് വിട്ട് നിന്നിരുന്നു. അന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.

പ്രശ്നം ഇത്രയും സങ്കീര്‍ണമാകുമെന്ന് കരുതിയില്ല. ഇതെല്ലാം പറയുമ്പോള്‍ സജിയുടെ കണ്ണ് നിറഞ്ഞൊഴുകി. നേരത്തെ കണ്ണൂരില്‍ ജോലിക്ക് പോയപ്പോള്‍ സജിയുടെ കാലിന് പരുക്ക് പറ്റിയിരുന്നു. അന്ന് ശസ്ത്രക്രിയയും നടത്തി. ഇന്ന് രാവിലെയോടെ പരേതന്‍ തിരിച്ചെത്തിയ വാര്‍ത്ത പുല്‍പ്പളളി ആകെ പരന്നു. പൊലീസിനും നാട്ടുകാര്‍ക്കും വലിയൊരു ചോദ്യം ബാക്കിയാണ്. പള്ളിയില്‍ അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് ഇനി കണ്ടെത്തണം. പുല്‍പ്പള്ളി പൊലീസ് ബീച്ചിനഹള്ളി പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ തുടരുകയാണ്

Story Highlight: The deceased, who died and was buried in the church, was standing in the backyard on the 15th day and the family members were shocked.

Leave a Reply

Your email address will not be published. Required fields are marked *