ആദ്യമയി മല കയറി പാര്‍വതി ജയറാം ഇരുവരുടെയും കണ്ണ് നിറഞ്ഞു

ജയറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി. കറുത്ത വസ്‌ത്രത്തിൽ മാലയിട്ട്, ഭക്തിനിർഭരമായി സന്നിധാനത്ത് നിന്ന് ഇരുവരും അയ്യപ്പന് പ്രാർഥന അർപ്പിക്കുന്ന ചിത്രങ്ങൾ ജയറാമാണ് തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. വൈകിട്ട് ദീപാരാധന തൊഴാനാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്. ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. 1992-ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു

Parvati and Jayaram climbed the mountain for the first time. Parvati’s eyes filled with darshan..

ഇടയ്‌ക്ക് നൃത്തത്തിലേക്ക് തിരച്ചെത്തിയെങ്കിലും പാർവതിയെ പിന്നീട് വെള്ളിത്തിരയിൽ കണ്ടില്ല. ഏപ്രിൽ ഏഴിനായിരുന്നു പാർവതിയുടെ പിറന്നാൾ. പിറന്നാൾ ദിനം ജയറാം, കാളിദാസൻ, കാളിദാസന്റെ കാമുകി തരുണി എന്നിവർ പാർവതിക്ക് സമൂ​ഹമാധ്യാമങ്ങളിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. കൂപ്പു കയ്യോടെ ‘സ്വാമി ശരണം’ എന്ന ക്യാപ്‌ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവെച്ചത്.

 

Story Highlight: Parvati and Jayaram climbed the mountain for the first time. Parvati’s eyes filled with darshan..