ആ ഒരു സംഭവം മമ്മൂട്ടി സുഹാസിനി ബന്ധത്തെ വഷളാക്കി കാട്ടു തീ പോലെ ആ വാര്‍ത്ത പരന്നു രക്ഷപെട്ടത് അതിവിദഗ്ദമായി

മലയാള സിനിമയിലെ മികച്ച പ്രണയ ജോഡികളെടുത്താല്‍ അതില്‍ എപ്പോഴും മമ്മൂട്ടിയും സുഹാസിനിയും ഉണ്ടാകും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയില്‍ ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത കാലത്താണ് മമ്മൂട്ടിയും സുഹാസിനിയും ഒന്നിച്ച് അഭിനയിക്കുന്നത്. ഇരുവരുടേയും കെമിസ്ട്രി മലയാള സിനിമയില്‍ ആഘോഷിക്കപ്പെട്ടതിനൊപ്പം ഇവരുമായി ബന്ധപ്പെടുത്തി ചില ഗോസിപ്പുകളും പ്രചരിച്ചു. മമ്മൂട്ടിയും സുഹാസിനിയും പ്രണയത്തിലാണ് എന്നായിരുന്നു അക്കാലത്തെ സിനിമ മാഗസിനുകളില്‍ അടിച്ചു വിട്ടത്.

That one incident worsened Mammootty’s relationship with Suhasi and the news spread like wildfire.

സുഹാസിനിയുമായി നല്ല സൗഹൃദമുള്ള മമ്മൂട്ടി ഈ വാര്‍ത്ത കണ്ട് ഏറെ അസ്വസ്ഥനായി. സൗഹൃദത്തിനൊപ്പം തങ്ങള്‍ക്കിടയില്‍ മറ്റൊന്നും ഇല്ലെന്ന് മമ്മൂട്ടിക്കും സുഹാസിനിക്കും അറിയാമായിരുന്നു. പ്രമുഖ കാര്‍ട്ടൂണിസ്റ്റായ യേശുദാസ് മമ്മൂട്ടിയുടെയും സുഹാസിനിയുടെയും സൗഹൃദത്തെ കുറിച്ച് ഒരിക്കല്‍ തന്റെ മാഗസിനില്‍ എഴുതിയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്ന് എഴുതിയതിനെ വായിച്ചവര്‍ വേറൊരു രീതിയില്‍ തെറ്റിദ്ധരിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു.

അക്കാലത്തെ പ്രമുഖ സിനിമാ മാഗസിന്‍ ആയിരുന്ന കട്ട്-കട്ടിന്റെ എഡിറ്ററായിരുന്നു യേശുദാസ്. ഈ പായസക്കഥ യേശുദാസ് തന്റെ മാഗസിനില്‍ നല്‍കി. എന്നാല്‍, മമ്മൂട്ടിയും സുഹാസിനിയും തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. ഇങ്ങനെ ഗോസിപ്പ് പരന്നതോടെ പിന്നെ എല്ലാ ലൊക്കേഷനിലും ഭാര്യ സുല്‍ഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വന്നിരുന്നതെന്ന് യേശുദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഗോസിപ്പുകള്‍ക്ക് മറുപടിയായാണ് മമ്മൂട്ടി ഭാര്യയെയും തനിക്കൊപ്പം കൂട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംഗളത്തിനു നല്‍കിയ അഭിമുഖത്തിലാണ് യേശുദാസ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്

Story Highlight: That one incident worsened Mammootty’s relationship with Suhasi and the news spread like wildfire.