ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയ ശേഷം അമ്മ ചെന്താമരയെ സന്ദർശിച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല അമ്മയെ കാണാനെത്തിയത്. എലിസബത്തിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
The good news has arrived and Bala shared the news at the end of our wait
വിലമതിക്കാനാവാത്ത നിമിഷം എന്നുപറഞ്ഞുകൊണ്ട് ബാലയാണ് വീഡിയോ ആരംഭിക്കുന്നത്. ആശുപത്രിവാസം കഴിഞ്ഞെന്നും ഒരു വർഷമായി അമ്മയെ കണ്ടിട്ടെന്നും ബാല പറയുന്നു. അമ്മയ്ക്ക് മുട്ടുവേദന വന്നതുകൊണ്ടാണ് തമ്മിൽ കാണാനാവാതിരുന്നത്. ഒരുപക്ഷേ താൻ മരിച്ചിരുന്നെങ്കിൽ അമ്മ തന്നെ കണ്ടിട്ടേ ഉണ്ടാകുമായിരുന്നില്ലെന്നും ബാല പറഞ്ഞു.
കോളിങ് ബെല്ലടിച്ചിട്ട് തുറക്കാൻ വൈകിയതിനാൽ വീട് മാറിപ്പോയോ എന്ന് ബാല ഒരു നിമിഷം തമാശയായി ചോദിക്കുന്നുണ്ട്. വാതിൽ തുറന്നു വരുന്ന അമ്മയെ നോക്കി ഞാന്‍ മരിച്ചിട്ടില്ല ജീവനോടെയുണ്ടെന്നാണ് ബാല പറയുന്നത്. തുടർന്ന് ഇരുവരേയും തമിഴ്ശൈലിയിൽ ഉഴിഞ്ഞാണ് വീടിനകത്തേക്ക് അമ്മ സ്വീകരിക്കുന്നത്. തങ്കമേ, ചെല്ലമേ എന്ന് ബാലയെ അമ്മ സ്നേഹത്തോടെ വിളിക്കുന്നു