മോഹന്‍ലാല്‍ വരെ വീണുപോയ വശ്യസുഗന്ധത്തിന്റെ രഹസ്യം ഊര്‍മ്മിള തുറന്ന് പറഞ്ഞു

സ്വന്തം പേരിലുള്ള പെര്ഫ്യൂമുമായി മലയാള സിനിമാ താരം ഊര്മിളാ ഉണ്ണി. സ്വന്തമായൊരു പെര്ഫ്യൂമെന്നത് വര്ഷങ്ങളായുള്ള സ്വപ്നമായിരുന്നുവെന്നും മലയാളത്തില് ആദ്യമായാകും സിനിമാതാരത്തിന്റെ പേരില് പെര്ഫ്യൂം എത്തുന്നതെന്നും ഊര്മിളാ ഉണ്ണി പറഞ്ഞു. പെര്ഫ്യൂമിന്റെ പേര് ‘ഊര്മിളാ ഉണ്ണീസ് വശ്യഗന്ധി’ എന്നാണ്. ഏറെ നാളുകളായി മനസ്സിലുള്ള ആഗ്രഹമാണ് എന്റെ പേരില്‍ ഒരു പെര്‍ഫ്യൂം. അങ്ങനെ ഒരു തോന്നല്‍ വരാന്‍ കാരണമുണ്ട്. ഇന്ത്യയില്‍ ആദ്യമായി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കിയ സിനിമാതാരം സീനത്ത് അമന്‍ ആണ്.

Mohanlal and Suresh Gopi fell for this, Urmila Unni revealed the secret of this.

ഊര്മിളാ ഉണ്ണീസ് വശ്യഗന്ധി” എന്നാണ് ഞാന് അതിനു പേരിട്ടിരിക്കുന്നത്. അങ്ങനെ പേരിടാനും കാരണമുണ്ട്. ഞാന് പണ്ടു മുതലേ ഉപയോഗിക്കുന്ന പെര്ഫ്യൂമിന്റെ പേര് വശ്യഗന്ധി എന്നാണ്. മോഹന്ലാലും സുരേഷ്‌ഗോപിയും ഉള്പ്പടെയുള്ള താരങ്ങള്, ‘ഏത് സുഗന്ധമാണ് ഉപയോഗിക്കുന്നത്’ എന്ന് ചോദിക്കാറുണ്ട്. എവിടുന്നാണ് ഇത്ര നല്ല മണം കിട്ടുന്നത്? എന്തു കൂട്ടാണ് അത്? എന്ന് ഒരുപാട് പേര് എന്നോട് ചോദിക്കും. എന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് ഞാന് ഉപയോഗിച്ചിരുന്നത്

ചന്ദനതൈലത്തിന്റെയും സാമ്പ്രാണിയുടേയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്. കോവിലകത്ത് ഉണ്ടാക്കിയിരുന്ന ആ കൂട്ടിന്റെ പേരാണ് വശ്യഗന്ധി. ആ മണം എല്ലാവര്ക്കും വളരെ ഇഷ്ടമാണ് അതുകൊണ്ട് അതുമായി സാമ്യമുള്ള ഒരു പെര്ഫ്യൂം ഇറക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. വശ്യഗന്ധി എന്ന പേരിലുള്ള ഈ ഒരു സുഗന്ധം മാത്രമേ ഇപ്പോള് ഞാന് ചെയ്യുന്നുള്ളൂ

Story Highlight: Mohanlal and Suresh Gopi fell for this, Urmila Unni revealed the secret of this.