കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ് ആ പിഞ്ചു മക്കളെ ഇപ്പോള്‍ കണ്ടോ

മക്കളായ സഫയും മർവയും പ്ലസ്‌ വിദ്യാർഥികളാണ് “മക്കൾക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഇക്ക ഞങ്ങളെ വിട്ടുപോകുന്നത്. കുറേ വൈകിയാണ് ഹനീഫിക്ക കല്യാണം കഴിച്ചത്. 1994-ൽ കല്യാണം കഴിഞ്ഞ് 12 വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾക്ക് കുട്ടികളുണ്ടാകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ മക്കളെ കണ്ട് കൊതി തീരുന്നതിന് മുമ്പേ ഇക്ക…” ഓർമകളുടെ സങ്കടത്തിൽ ഫാസിലയുടെ വാക്കുകൾ മുറിയുമ്പോൾ സഫ ഇടയ്ക്കുകയറി. ”

Golden children born to Cochin Hanifa at the age of 55, when Uppa died, 3-year-old Fazila and her children’s life today

ബാപ്പിച്ചിയെ കണ്ട ഓർമ ഞങ്ങൾക്കുമില്ല. എന്നാൽ ബാപ്പിച്ചി ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. സിനിമകളിലൂടെ ഞങ്ങൾ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു. ബാപ്പിച്ചി ഇപ്പോൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്.” സഫയുടെ ശബ്ദം ചെറുതായൊന്ന് ഇടറി… ചുവരിലെ ഹനീഫയുടെ ചിത്രങ്ങളിലേക്ക് സഫയും മർവയും നോക്കി. ബാപ്പിച്ചിയുടെ ഓർമകളെക്കുറിച്ച് ചോദിച്ചപ്പോൾ ഇരുവർക്കും ആദ്യം പറയാനുണ്ടായിരുന്നത് ആ ചിരിയെപ്പറ്റിയായിരുന്നു. “ബാപ്പിച്ചിയുടെ ചിരി ആർക്കാണ് മറക്കാൻ കഴിയുന്നത്. ‘സി.ഐ.ഡി. മൂസ’ എത്ര തവണയാണ് കണ്ടതെന്ന് ഞങ്ങൾക്ക് എണ്ണമില്ല.

അതിലെ ഓരോ ഡയലോഗും ഞങ്ങൾക്ക് കാണാപ്പാഠമാണ്. സ്കൂളിലൊക്കെ സിനിമാതാരത്തിന്റെ മക്കൾ എന്ന മേൽവിലാസം ഞങ്ങൾക്കുണ്ടായിരുന്നു. സിനിമാക്കഥകളൊക്കെ പല കൂട്ടുകാരും ചോദിക്കുമായിരുന്നു. ബാപ്പിച്ചിയുടെ മക്കൾ എന്ന നിലയിൽ ടീച്ചേഴ്‌സിനും ഞങ്ങളോട് വലിയ കാര്യമായിരുന്നു.” ബാപ്പിച്ചി ബാക്കിയാക്കിയ ചിരിയലകളാണ് മനസ് നിറയെ എന്ന് മർവ പറയാതെ പറഞ്ഞു.

Story Highlight: Golden children born to Cochin Hanifa at the age of 55, when Uppa died, 3-year-old Fazila and her children’s life today