കാവ്യാ മാധവന്റെ വ്യക്തി ജീവിതത്തോട് ആളുകൾക്ക് എതിർപ്പുണ്ടെങ്കിലും ഒരു സിനിമാ ജീവിതത്തെ കുറിച്ച് ആളുകൾക്കെന്നും നല്ലത് മാത്രമെ പറയാനുള്ളു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്.
Kavya Madhavan is happy to become a mother again at the age of 40 Meenakshi and fans wish
ദിലീപും മകൾ മീനാക്ഷിയും
പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ് കാവ്യയുടെ വിശേഷങ്ങൾ ആരാധകർ എപ്പോഴും അറിയുന്നത്. ഇടയ്ക്കെല്ലാം ദിലീപിനൊപ്പം സിനിമാക്കാരുടെ ഫങ്ഷനുകളിൽ കാവ്യ മാധവന്‍ പങ്കെടുക്കാറുണ്ട്.
അടുത്തിടെ ഒരു സ്കൂൾ വാർഷികത്തിൽ ദിലീപിനൊപ്പം അതിഥിയായി കാവ്യയും പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. കാവ്യ സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും നടിയുടെ പേരിൽ നിരവധി ഫാൻ പേജുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ഒരു ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്.
നിരന്തരം കാവ്യയുടെയും ദിലീപ് കുടുംബത്തിന്റെയും അപ്ഡേറ്റുകൾ തരാറുള്ള ഫാൻ പേജിൽ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സർപ്രൈസ് വാർത്തയുണ്ട്. അത് അറിയാൻ റെഡിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. പുതിയ സോഷ്യൽമീഡിയ പോസ്റ്റ് ഞൊടിയിടയിൽ വൈറലായി.
പോസ്റ്റ് കണ്ടതോടെ എന്താണ് ആ സർപ്രൈസ് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. പലരും തങ്ങളുടെ ഊഹാപോഹങ്ങൾ കമന്റിലൂടെ ചോദിക്കുന്നുമുണ്ട്. കാവ്യ മാധവൻ വീണ്ടും ഗർഭിണിയാണോ? എന്നതായിരുന്നു ആദ്യം തന്നെ പ്രത്യക്ഷപ്പെട്ട കമന്റ്.
Story Highlight: Kavya Madhavan is happy to become a mother again at the age of 40 Meenakshi and fans wish