മറ്റാരിലും ഞാന്‍ കാണാത്ത ഒരു സ്വഭാവം റിമിക്കുണ്ട് തുറന്നടിച്ച് നടന്‍ ജഗദീഷ് രംഗത്ത് ഞെട്ടലോടെ ആരാധകര്

മലയാളികളുടെ ഇഷ്ട താരമാണ് റിമിടോമി, കുസൃതി നിറഞ്ഞ സ്വഭാവവും എന്തും തുറന്ന് പറയുന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടി അങ്ങനെയാണ് കാണുന്നവർക്ക് റിമിയെ കുറിച്ച് തോന്നിപ്പിക്കുന്നത്… ഒരു ഗായിക എന്നതിനപ്പുറം മികച്ചൊരു നർത്തകിയും അവതാരകയുമാണ് റിമി, അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയ റിമി നിരവധി യാത്രകൾ നടത്തിയിരുന്നു, അതിന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ചാനൽ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു , വ്യക്തിജീവിത്തിൽ ഒരു വിള്ളൽ വീണതൊഴിച്ചാൽ വളരെ എനർജറ്റിക്കും ആക്റ്റീവുമായ ആളാണ് റിമി.
താരത്തിന്റെ വിവാഹ മോചനം യെല്ലാവർക്കുമൊരു ഞെട്ടലായിരുന്നു, തുടക്കംമുതലേ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന റിമി ഇടക്കൊക്കെ അതിനെ കുറിച്ച് ചില സൂചനകൾ തന്നിരുന്നു.

Rimi has a quality that I don’t see in anyone else. Actor Jagadish’s fans are shocked at the scene

റിമിയുമായി വേർപിരിഞ്ഞ റോയ്‌സ് ഇപ്പോൾ മോണിക്ക എന്ന യുവതിയെ അടുത്തിടെ വിവാഹം ചെയ്തിരുന്നു.സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചുകളിക്കാൻ റിമിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് പലപ്പോഴും തോന്നിപ്പിക്കാറുണ്ട്.. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരകയായും താരം എത്താറുണ്ട് ഇപ്പോൾ അത്തരത്തിൽ മഴവിൽ മനോരമയിൽ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ജഡ്ജാണ് റിമി ടോമി.

അതുകൂടാതെ കോമഡി സ്റ്റാർസിലും നിറ സാന്നിധ്യമാണ് റിമി, ആ പരിപാടിയിലെ മറ്റൊരു ജനപ്രിയ വിധികർത്താവാണ് ജഗദീഷ്.. അദ്ദേഹമിപ്പോൾ റിമി ടോമിയെ കുറിച്ച്‌ പറഞ്ഞ ചില വാക്കുകളാണ് വൈറലാവുന്നത്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിനാണ് റിമിയുടെ പേരാണ് ജഗദീഷ് പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നത് ഒരാൾക്ക് ലഭിക്കുന്നത് ഈശ്വരാനുഹ്രഹമാണ് അത് വേണ്ടുവോളം റിമിക്കുണ്ട്, ഹ്യൂമറിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന ആളാണ് റിമി ടോമി. തന്നെ തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണെന്ന് ഉള്ളതാണ് അവരുടെ ഒരു പ്ലസ് പോയിന്റ് അതുമാത്രവുമല്ല തമാശ ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ലാത്തൊരു ക്വാളിറ്റിയാണ് അവർക്കുള്ളതെന്നും ജഗദീഷ് പറയുന്നു. കൂടാതെ തന്നെക്കാൾ പ്രായമുള്ളവരെ പോലും മോളെ എന്ന് വിളിച്ചു സംസാരിക്കുന്ന ശീലവും റിമിക്കുണ്ട് ഇതൊക്കെ താൻ വളരെ രസകരമായിട്ട് റിമിയെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളെണെന്നും ഇതെല്ലം അവരുടെ പ്ലസ് പോയിന്റുകളാണെന്നും ജഗദീഷ് തുറന്ന് പറയുന്നു.

Story Highlight: Rimi has a quality that I don’t see in anyone else. Actor Jagadish’s fans are shocked at the scene