വെെകിവന്ന സന്തോഷം നടന്‍ അരിസ്റ്റോ സുരേഷിന് വിവാഹം വധു ആരാണെന്ന് അറിയാമോ ആരാധകര്‍ ആവേശത്തില്

ബിഗ് ബോസിൽ പോയശേഷമാണ് തന്റെ ജീവിതത്തിൽ പലവിധമാറ്റങ്ങൾ ഉണ്ടായതെന്ന് നടൻ അരിസ്റ്റോ സുരേഷ്. പല കാര്യങ്ങളും പഠിച്ചത് അവിടെ നിന്നാണ്. പല പരിമിതികളിലും നമ്മൾ ജീവിക്കാൻ അവിടെ നിന്നും പഠിക്കും സുരേഷ് പറയുന്നു.ചില ലൊക്കേഷനുകളിൽ ഫുഡ് കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്, അപ്പോഴൊക്കെ ബിഗ് ബോസ് ജീവിതം ഓർക്കാറുണ്ടെന്നും താരം പറഞ്ഞു. വിവാഹത്തിന് അതിന്റെതായ സമയം ഉണ്ട് അത് നടക്കേണ്ട സമയം നടക്കുമെന്നും, വിവാഹം ഉണ്ടാകുമെന്നും ആരിസ്റ്റോ പറയുന്നു.ഇപ്പോഴും പ്രേമം ഉണ്ട്. പക്ഷേ കാമുകി പേര് വെളിപ്പെടത്തരുത് എന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിൽ വന്നശേഷമാണ് പ്രേമം ഒക്കെ അറിയുന്നത് തന്നെ. അതിനുമുൻപോക്കെ പോലീസ് സ്റ്റേഷനും, കോടതിയും, ആശുപത്രിയും ഒക്കെ ആയിരുന്നു എന്റെ ജീവിതം സുരേഷ് പറഞ്ഞു.

The joy that came. Married to actor Aristo Suresh. Fans are excited to know who the bride is

ഇപ്പോൾ ഉള്ള കുട്ടിയെ ഞാൻ വളച്ചതാണ്, സെറ്റ് അപ്പ് ആക്കിയതാണ്. എന്നെക്കാളും കുറച്ചുവയസ്സ് ഇളയതാണ്. വിവാഹം കഴിച്ചിട്ടില്ല. ആ ആള് ജീവിക്കുന്നത് മരിച്ചുപോയ അവരുടെ സഹോദരിയുടെ മക്കൾക്ക് വേണ്ടിയാണ്. അങ്ങനെ ഒരാളെ എനിക്ക് ഇഷ്ടമായി. ഇഷ്ടം ആയി എന്ന് വച്ചാൽ നമ്മളെപ്പോലെ ഒരാൾ അല്ലെ. അങ്ങനെയാണ് എനിക്ക് പ്രണയം തോന്നുന്നതും പറയുന്നതും.ഞാൻ സിനിമ ലൊക്കേഷനിൽ വച്ചാണ് കാണുന്നത്. മേക്കപ്പ് ഇട്ടുനിന്നപ്പോൾ ഗ്ലാമർ കുറവായി തോന്നി. എനിക്ക് കിട്ടും എന്ന് തോന്നി. എന്നാൽ നേരിട്ട് കണ്ടപ്പോൾ ഭയങ്കര ഗ്ലാമറും കാര്യങ്ങളും ഒക്കെ. എനിക്ക് കിട്ടില്ല എന്നുതന്നെ ഉറപ്പിച്ചു. കല്യാണത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ട കുറച്ചുസമയം കഴിഞ്ഞു മതി എന്നാണ് പറഞ്ഞത്

ഇനി അദ്ദേഹത്തിന്റെ തീരുമാനം എങ്ങനെയോ അങ്ങനെ നോക്കാം എന്നാണ് എന്റെയും തീരുമാനം. ഒരു സിനിമ സംവിധാനം ചെയ്യാതെ ഞാൻ വിവാഹം കഴിക്കില്ല എന്നും എന്റെ മനസ്സിലുണ്ട്.വിവാഹത്തിനുവേണ്ടി എന്റെ രൂപത്തിന് ഒരു മാറ്റവും വരുത്തില്ല. എന്റെ ശരീരത്തിൽ ഇപ്പോൾ ഉള്ളത് എല്ലാം ഒറിജിനൽ ആണ്. അതൊന്നും ഞാൻ മാറ്റാൻ ആഗ്രഹിക്കുന്നില്ല. ഡൈ ഒന്നും അടിക്കില്ല, പല്ലുവയ്ക്കില്ല ഒരു മാറ്റവും ഞാൻ ചെയ്യില്ല. സിനിമയിൽ പോലും വല്ലപ്പോഴും ആണ് മേക്കപ്പ് ചെയ്യുന്നത്. കഥാപാത്രങ്ങൾക്ക് വേണ്ടി മാറ്റം വരുത്തിയാലും ജീവിതത്തിൽ കൃത്രിമത്വം വരുത്തില്ല. ഭാര്യ ആയി വരാൻ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല- അരിസ്റ്റോ സുരേഷ് മാസ്റ്റർ ബിൻ മീഡിയയോട് പറഞ്ഞു.

 

Story Highlight: The joy that came. Married to actor Aristo Suresh. Fans are excited to know who the bride is