ഒരു മലയാള ചലച്ചിത്ര നടിയാണ് മുക്ത ജോർജ്ജ്. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മുക്ത അഭിനയിച്ച മറ്റ് മലയാള ചലച്ചിത്രങ്ങൾ.
After seven years of waiting, news came to Mukta again and it happened
റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരികെയെത്തിയിട്ടില്ലെങ്കിലും സ്വന്തം ബൂട്ടീക്കുമായി സജീവമാണ് താരം. സിനിമാപ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെയായി നിരവധി പേരാണ് മേക്കോവറിനും മറ്റ് കാര്യങ്ങള്‍ക്കുമായി ഈ താരത്തിനരികിലേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്കെത്തുമെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും അതെന്നായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.