മലയാളത്തിലെ പ്രശസ്ത ഗായികയും അവതാരികയും ചലച്ചിത്ര നടിയുമാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി വി ചാനലുകളിൽ അവതാരകയായും ശ്രദ്ധേയയായി. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
The fans are excited in the Rimitomi arena after opening their minds as to who will be the groom for the second marriage.
കാണികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അസാമാന്യ കഴിവുള്ള റിമിയുടെ വിവാഹ ജീവിതം എന്നാൽ പരാജയം ആയിരുന്നു. എങ്കിലും ഇനി രണ്ടാം വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങൾ ആരാധകർ റിമിയോട് ചോദിക്കാറുണ്ട്. എന്നാൽ ഏതായാലും ഇനി ഉടനെയൊന്നും അതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും, സമയം ആയെന്നു തോന്നുമ്പോൾ ആലോചിക്കാം എന്ന നിലപാടിലാണ് റിമിയും.