പ്രേക്ഷകരുടെ പ്രിയതരമാണ് ശ്വേതാ മേനോന്‍. മമ്മൂട്ടിക്കൊപ്പം ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ ‘പാലേരി മാണിക്യം’ എന്ന സിനിമയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്. ചിത്രത്തില്‍ ചീരു എന്ന കഥാപാത്രമായി മികച്ച പ്രകടനം നടത്തിയ ശ്വേതയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.മമ്മൂക്കയുടെ കൂടെ ആദ്യ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാര്‍ ആണെന്ന ചിന്ത ഇല്ലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു
Shweta Menon spits in Mammootty’s face with a shocking revelation
അതിന് വേണ്ടി ഞാന്‍ കാത്തിരിക്കും.ഭയങ്കര കുട്ടിക്കളി ആയിരുന്നു അന്ന് എനിക്ക്. എന്നാല്‍ പാലേരി മാണിക്യത്തില്‍ എത്തിയപ്പോള്‍ ഞാന്‍ പ്രൊഫഷണല്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ സീരിയസ് ആയി നില്‍ക്കുമ്പോള്‍ മമ്മൂക്ക കുട്ടിക്കളി ആണ്. മമ്മൂക്ക സീരയസ് ആയപ്പോള്‍ ഞാനായിരുന്നു കുട്ടിക്കളിയെങ്കില്‍ പിന്നീട് അദ്ദേഹമായിരുന്നു.
പാലേരി മാണിക്യത്തില്‍ അദ്ദേഹത്തിന് നേരെ എന്റെ കഥാപാത്രം തുപ്പുന്ന ഒരു സീന്‍ ഉണ്ട്. അത് എടുക്കുമ്പോള്‍ തുപ്പല്‍ ഒന്നും വന്നിട്ടില്ല. ആരെങ്കിലും മമ്മൂക്കയെ നോക്കി കാര്‍ക്കിച്ച് തുപ്പുമോ. ഞാന്‍ അത് പറഞ്ഞപ്പോള്‍ അതൊന്നും നോക്കാതെ തന്റെ കഥാപാത്രത്തില്‍ നിന്ന് ചെയ്യാന്‍ പറഞ്ഞു. ചെയ്യാന്‍ നോക്കും, പക്ഷെ പറ്റില്ലായിരുന്നു