കീര്‍ത്തി സുരേഷിന്റെ രഹസ്യ പ്രണയം പുറത്ത് 13 വര്‍ഷത്തെ ബന്ധം വിവാഹത്തിലേക്ക് വരനെ കണ്ടോ

മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കഴിഞ്ഞ 13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണെന്നും വീട്ടുക്കാർ സമ്മതം മൂളിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവർ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കൾ ആണെന്നും നാല് വർഷത്തിനുശേഷം വിവാഹമുണ്ടായേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറച്ചു നാളുകളായി കീർത്തിയുടെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു..

Keerthy Suresh’s secret romance, 13-year relationship outside of marriage met the groom

കഴിഞ്ഞ വർഷം കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സമാനമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്നായിരുന്നു അന്ന് പ്രചരിച്ചത്. അനിരുദ്ധുമായുള്ള വിവാഹത്തെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും താരം തള്ളിക്കളഞ്ഞിരുന്നു.എന്നാൽ, ഇതിനു മുമ്പ് വന്ന അഭ്യൂഹങ്ങൾ പോലെ വെറുമൊരു അഭ്യൂഹം മാത്രമാണോ ഇതെന്ന് ഉറപ്പില്ലെങ്കിലും ഇതിൽ വ്യക്തത നൽകി കീർത്തി തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

Story Highlight: Keerthy Suresh’s secret romance, 13-year relationship outside of marriage met the groom