വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം…
വതാരകവേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റി, സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റി, പ്രേക്ഷകരിൽനിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റി ലക്ഷ്മി സംസാരിക്കുന്നു…
Nobby got mad at me at Star Magic and I was totally freaked out it gave me a lot of energy Lakshmi Nakshatra.
പതിനെട്ടാമത്തെ എപ്പിസോഡിൽ ആണ്. നോബിച്ചേട്ടൻ എന്നെ പ്രാങ്ക് ചെയ്തു. നോബിച്ചേട്ടൻ ദേഷ്യപ്പെട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി. ആരോടും അങ്ങനെ ദേഷ്യപ്പെടാത്ത ആളാണ് നോബിച്ചേട്ടൻ. ഞാൻ പുതിയ ആളായതുകൊണ്ട് ഒന്ന് പേടിപ്പിക്കാമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ‘സ്റ്റാർ മാജിക്കി’ലെ എന്റെ ടേണിങ് പോയിന്റായി ആ സംഭവം മാറി. എല്ലാവരും എന്നെ അറിഞ്ഞു. ഞാൻ അവർക്ക് പ്രിയപ്പെട്ട ആളായി മാറുകയും ചെയ്തു.
വീട്ടിൽ വിളിക്കുന്ന പേരാണ് ചിന്നു. ‘സ്റ്റാർ മാജിക്കി’ന്റെ ഒരു എപ്പിസോഡിൽ നോബിച്ചേട്ടൻ ആ പേര് വിളിച്ചതോടെ പ്രേക്ഷകരും അതേറ്റെടുത്തു. പരിപാടികളിൽ പോയാൽ ആളുകൾ ‘ചിന്നു’ എന്നുവിളിച്ചാണ് അടുത്തേക്ക് വരിക. ഒരാൾ കൈയിൽ എന്റെ മുഖം ടാറ്റൂ ചെയ്തത് കണ്ട് സന്തോഷം തോന്നിയിട്ടുണ്ട്. സർപ്രൈസ് ഗിഫ്റ്റുകൾ തരുന്നവരും ഉണ്ട്. അവരുടെയെല്ലാം സ്നേഹം അത്ഭുതപ്പെടുത്തും. സോഷ്യൽമീഡിയയിൽ ട്രോളിന് ഇരയാകാറുണ്ടെങ്കിലും ഞാനതൊന്നും കാര്യമാക്കാറില്ല.
Story Highlight: Nobby got mad at me at Star Magic and I was totally freaked out it gave me a lot of energy Lakshmi Nakshatra