ബിഗ്ബോസ്സ് മത്സരാർത്ഥികളും നർത്തകരുമാണ് ദിൽഷ പ്രസന്നനും റംസാൻ മുഹമ്മദും. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. പിന്നീട് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും ഒന്നിച്ച് ഡാൻസ് റീലുകൾ ചെയ്യാൻ ആരംഭിച്ചു. മില്ല്യണ്‍ വ്യൂസാണ് ഇവരുടെ ഡാൻസ് റീലുകൾക്ക് ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മറ്റും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
Fans are asking if they will finally open up about their love and get married soon after Ramzan
ഒടുവിൽ ഇതിനു മറുപടി പറയുകയാണ് ദിൽഷ. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഞാന്‍ ആരുടെ കൂടെ നിന്നാലും അത്തരം വാർത്തകൾ എന്നൂം വരുമെന്നും ചിലത് കാണുമ്പോൾ ചിരിവരുമെന്നും ദിൽഷ പറയുന്നു. ഞങ്ങൾ ഒരുമിച്ച് നിൽക്കുന്ന തബ്നെയിലിൽ ദിൽഷ കല്യാണത്തെ കുറിച്ചുള്ള കാര്യം പറഞ്ഞെന്നാണ് എഴുതിയിരിക്കുന്നത്. ഞാൻ ഡാൻസ് കളിക്കാൻ പോയ വേദിയിൽ എന്തിന് കല്യാണത്തെ പറ്റി പറയണം. ചില വാർത്തകൾ ഞാൻ റംസാന് അയച്ചു കൊടുക്കാറുണ്ട്. ഞങ്ങളിതൊക്കെ കണ്ട് ചിരിക്കാറാണ് പതിവ് ദിൽഷ പറയുന്നു.