അപര്‍ണയുടെ മകളെ ദത്തെടുക്കാന്‍ തയ്യാറായി നടി ആ വലിയ മനസ്സിന് നന്ദി കെെയ്യടിച്ച് സോഷ്യല്‍ മീഡിയാ

അപർണ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ വിവാഹത്തിലെ മകളാണ് മൂത്ത കുട്ടി. ഈ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ പിതാവാണ് ഇപ്പോഴത്തെ ഭർത്താവ്. അപർണയുടെ മരണശേഷം ഈ കുട്ടിയെ ഭർത്താവ് കൊണ്ടുപോയി. മൂത്ത മകൾ അപർണയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം.

The actress is ready to adopt Aparna’s daughter and thanked that big heart on social media

ഒരു വയസുമുതൽ ഈ കുട്ടിയെ അമ്മൂമ്മയാണ് നോക്കുന്നത്. ഈ കുട്ടിയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ചിരിക്കുകയാണ് നടി അവന്തിക മോഹൻ. താരദമ്പതികളായ ബീന ആന്റണിയും മനോജുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അപർണ നായരും അവന്തികയും മുമ്പ് ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ മകൾ കുഞ്ഞായിരുന്നപ്പോൾ അപർണ ലൊക്കേഷനിൽ കൊണ്ടുവരുമായിരുന്നു. അന്നുതൊട്ട് അവന്തികയ്ക്ക് വലിയ ഇഷ്ടമായിരുന്നു ഈ കുട്ടിയോട്. അപർണയുടെ മരണശേഷം നടി തന്നെ വിളിച്ച് ആ കുട്ടിയെ ദത്തെടുത്തോട്ടെയെന്ന് ചോദിച്ചതായിട്ടാണ് ബീന ആന്റണി വെളിപ്പെടുത്തിയത്

 

Story Highlight: The actress is ready to adopt Aparna’s daughter and thanked that big heart on social media