നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമാ ലോകം രണ്ടു ചേരിയായി തിരിഞ്ഞിരുന്നു. നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചുമായിരുന്നു ഈ ചേരികള്‍. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നല്ലോ എന്ന് പ്രതികരിച്ച താരങ്ങളുമുണ്ട്. കേസന്വേഷണവും വിചാരണയുമെല്ലാമായി ആറ് വര്‍ഷത്തോട് അടുക്കുന്ന ഈ വേളയിലും സിനിമാ ലോകം രണ്ടു ചേരി തന്നെയായി തുടരുന്നു.ഞാനിതൊന്നും പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്‍ പറയുന്നു. സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എനിക്കും ജയിലില്‍ കിടക്കേണ്ട അനുഭവമുണ്ടായിട്ടുണ്ട്. 49 ദിവസത്തോളം ജയിലില്‍ കിടന്നു
You must know Dileep’s real face Shaloo Menon is on stage with a shocking revelation
അത് എന്തിന്റെ പേരിലാണ് എന്നറിയാതെയാണ് കിടന്നത്. എന്നപോലെ ദിലീപേട്ടന്റെ കാര്യത്തിലും സംഭവിച്ചിരിക്കാമെന്ന് ശാലു മേനോന്‍ പറയുന്നു. ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ലെന്നും ശാലു മേനോന്‍ പറയുന്നു.